Skip to main content

ആദ്യം പരിഗണിച്ച പരാതി ടി. ജോണിന്റേത്

കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തില്‍ ആദ്യം പരിഗണിച്ച പരാതി ആറന്മുള സ്വദേശിയായ ടി. ജോണിന്റേത്. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ജോണും ഭാര്യ റേച്ചലും താമസിക്കുന്ന പുരയിടത്തിന്റെ വേലി നശിപ്പിക്കുന്നത് പതിവായതോടെയാണ് ഇവര്‍ അദാലത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ മുന്‍പാകെ പരാതിയുമായി എത്തിയത്. 15 ദിവസത്തിനുള്ളില്‍ വസ്തു റീസര്‍വേ ചെയ്ത്, അതിര് നിര്‍ണയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
 
 

date