Skip to main content

അയ്യംകോയിക്കല്‍ - കാലായില്‍പടി റോഡ് റീ ടാറിംഗിന് നിര്‍ദേശം

സഞ്ചാരയോഗ്യമല്ലാത്ത അയ്യംകോയിക്കല്‍ - കാലായില്‍പടി റോഡ് റീ ടാറിംഗ് ആവശ്യവുമായാണ് റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തില്‍ എത്തിയത്.  500 മീറ്റര്‍ ദൂരവും കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചാര യോഗ്യമല്ലാത്ത റോഡിന്റെ അവസ്ഥ കേട്ടറിഞ്ഞ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉടനടി നടപടി എടുക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
റോഡ് പൂര്‍ണമായി തകര്‍ന്നതിനാല്‍ ഈ വഴിയിലൂടെയുള്ള ഗതാഗതവും നിലച്ചിരുന്നു. ആറ് മീറ്റര്‍ വീതിയും 1.100 കിലോ മീറ്റര്‍ ദൂരവുമുള്ള റോഡിന്റെ 650 മീറ്റര്‍ ഭാഗം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു പൂര്‍ത്തീകരിച്ചിരുന്നു. ശേഷിക്കുന്ന 500 മീറ്റര്‍  റോഡാണ്  ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കികൊണ്ടിരുന്നത്. ഈ അവസ്ഥയ്ക്കാണ് അദാലത്തില്‍ മന്ത്രി തീര്‍പ്പുണ്ടാക്കിയത്.  പിഡബ്ല്യൂഡി എഞ്ചിനീയറുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇതോടെ അയ്യം കോയിക്കല്‍ -കാലായില്‍പടി നിവാസികളുടെ ഏറെക്കാലമായുള്ള ദുരിതത്തിന് പരിഹാരമാകും.

date