Skip to main content

സരസ്വതിയമ്മയുടെ കെട്ടിടത്തിന് നമ്പര്‍ നല്‍കാന്‍ മന്ത്രിയുടെ ഉത്തരവ്

മണ്ണാറക്കുളഞ്ഞി -കോഴഞ്ചേരി റോഡ് വികസനത്തിനായി രണ്ട് അടിയോളം വസ്തു നല്‍കിയ സരസ്വതിയമ്മയുടെ കെട്ടിടത്തിന് കെട്ടിട നമ്പര്‍ നല്‍കാതെ വാശിപിടിച്ച ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യമന്ത്രിയുടെ ശാസന. കേരളപഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍ പ്രകാരമുള്ള തുറസായ സ്ഥലം മൂന്ന് മീറ്റര്‍ ആവശ്യമുള്ളയിടത്ത് നിലവില്‍ അത് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തില്‍ നിന്ന് കെട്ടിടനമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചത്.
റോഡിന്റെ വികസനത്തിന് സ്ഥലം വിട്ടു നല്‍കിയത് മൂലമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ സരസ്വതിയമ്മയുടെ കെട്ടിടത്തിന് മുന്‍വശത്ത് ആവശ്യത്തിന് സ്ഥലം ഇല്ലാതെയായത്. ഈ പരാതിയുമായി അദാലത്തിലെത്തിയ സരസ്വതിയമ്മയുടെ പരാതി അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു പരാതിയുമായി സാധാരണക്കാരെത്തുമ്പോള്‍ അത് നിയമവിധേയമായി നടപ്പാക്കാനുള്ള മാര്‍ഗം ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
 

date