Skip to main content

ലൈഫ് പദ്ധതി: വിളയൂരില്‍ വീടുകളുടെ തറക്കല്ലിടല്‍ മെയ് ഒന്നിന് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും

വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന മുന്നൂറിലേറെ വീടുകളുടെ തറക്കല്ലിടല്‍ മെയ് ഒന്നിന് വൈകിട്ട് അഞ്ചിന് ഓടുപാറയില്‍ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. പേരടിയൂര്‍ ഓടുപാറ ലക്ഷം വീട് കോളനിയിലെ 24 കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ള 300 വീടുകളുടെ തറക്കല്ലിടലാണ് മന്ത്രി നിര്‍വഹിക്കുന്നത്. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയാകും. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍, വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ, വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാബിറ, വിളയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.കെ ഉണ്ണികൃഷ്ണന്‍, രാജി മണിക്ണഠന്‍, ഫെബിന അസ്ബി, ഗ്രാമപഞ്ചായത്ത് അംഗം നീലടി സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.എസ്.സരിത, തസ്ലീമ ഇസ്മയില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എന്‍ നാരായണന്‍, വി.ഇ.ഒ കെ. ജിതീഷ് കുമാര്‍, സ്വാഗതസംഘം കണ്‍വീനര്‍ വി. ഉമ്മര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date