Skip to main content

നിധി ആപ്‌കെ നികട് ബോധവത്ക്കരണ പരിപാടി നടന്നു

 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ഇ.പി.എഫ് നിധി ആപ്‌കെ നികട് (ഇ.പി.എഫ് നിങ്ങള്‍ക്കരികില്‍) പരാതി പരിഹാര ബോധത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ഇ.പി.എഫ് ജില്ലാ കമ്മിഷണര്‍ എം.എസ്. അനന്തരാമന്റെ അധ്യക്ഷതയില്‍ പട്ടാമ്പി സി.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 35 പരാതികള്‍ ലഭിച്ചു. 30 എണ്ണം തീര്‍പ്പാക്കി. അഞ്ചെണ്ണം ഉയര്‍ന്ന അധികാരികള്‍ക്ക് അയച്ചു. പട്ടാമ്പി ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.പി സെയ്ത് മുഹമ്മദ്, സെക്ഷന്‍ സൂപ്പര്‍വൈസര്‍ ജെ. ബിജു, ജില്ലാ നോഡല്‍ ഓഫീസര്‍ പി.കെ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

date