Skip to main content

സൗരോര്‍ജ്ജ മേഖലയില്‍ ഇന്റേണ്‍ഷിപ്പ്

 

അനെര്‍ട്ട് ഡിപ്ലോമ/എന്‍ജിനീയറിങ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി സൗരോര്‍ജ്ജ മേഖലയില്‍ ഇന്റേണ്‍ഷിപ്പ് പരിശീലന പരിപാടിയിലേക്ക് മെയ് രണ്ട് വരെ അപേക്ഷിക്കാം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നിവയില്‍ ഡിപ്ലോമ/ബി.ഇ/ബി.ടെക് യോഗ്യതയുള്ളവര്‍ക്കും പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. www.anert.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് പരിശീലനം ലഭിക്കും. ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് 177 രൂപയും ബി.ഇ/ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് 295 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിശദവിവരങ്ങള്‍ക്ക്: 18004251803, anerttraining2023@gmail.com.

date