Skip to main content

വിവരശേഖരണം, ഡാറ്റാ എന്‍ട്രി: അപേക്ഷ ക്ഷണിച്ചു

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള കെട്ടിടങ്ങളുടെ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിനുള്ള വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എന്‍ജനീയറിങ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നു. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം മെയ് ആറിനകം പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922 266223

date