Post Category
മുതിര്‍ന്നവരുടെ മാനസികോല്ലാസത്തിനു വയോജന ക്ലബ് ഒരുങ്ങുന്നു
മുതിര്‍ന്ന പൗരന്മാര്‍ക്കു മാനസികോല്ലാസത്തിനു വയോജന ക്ലബ്ബുമായി കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ പകല്‍ വീട്ടിലും നഗരൂര്‍ ഗ്രാമ പഞ്ചായത്തിലെ അംഗന്‍വാടിയിലുമായി രണ്ടു ക്ലബ്ബുകള്‍ രൂപീകരിക്കാനാണു പദ്ധതി.
60 വയസിനു മുകളിലുള്ളവര്‍ക്ക് ഒഴിവുസമയങ്ങളില്‍ ഒത്തുകൂടാന്‍ ഇവിടെ സൗകര്യമൊരുക്കും. ചെസ്സ്, ക്യാരംസ് മുതലായ കളിയുപകരണങ്ങളും ടെലിവിഷനും ക്ലബ്ബില്‍ സജ്ജീകരിക്കും. ശരീരത്തിനും മനസിനും വ്യായാമം നല്‍കുന്ന കളികള്‍ക്കുള്ള സൗകര്യവുമുണ്ടാകും.
ഓണം കഴിഞ്ഞാല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്ലബ്ബില്‍ ബ്ലോക്കിലെ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗത്വം ലഭിക്കും. വര്‍ഷത്തിലൊരിക്കല്‍ വിനോദയാത്രയും അധികൃതര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
(പി.ആര്‍.പി. 2034/2018)
date
- Log in to post comments