Skip to main content

പത്രക്കുറിപ്പ് ആഗസ്റ്റ് 11

വെള്ളപ്പൊക്കം : വീടുകളില്‍ തിരികെയെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുഴവെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍  ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിച്ചിരുന്നവര്‍  വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍  അതീവ ജാഗ്രത പാലിക്കണമെന്ന്  അറിയിക്കുന്നു. വെള്ളം കയറിയിറങ്ങിയതിനെത്തുടര്‍ന്ന് കക്കൂസുകളില്‍ നിന്നുള്ള മാലിന്യങ്ങളുള്‍പ്പെടെ , കാനകളും, തോടുകളും കവിഞ്ഞൊഴുകിയിരിക്കുന്നതിനാല്‍ കുടിവെള്ള സ്രോതസ്സുകളും ,വീടും, പരിസരവും മലിനമായിരിക്കും. ഇത് വയറിളക്കരോഗങ്ങള്‍, എലിപ്പനി, മഞ്ഞപ്പിത്തം,  തുടങ്ങിയവ പടര്‍ന്നുപിടിക്കുന്നതിന് ഇടയാക്കുമെന്നതിനാല്‍ .താഴെ പറയുന്ന മുന്‍കരുതല്‍ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്. 
വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും, സ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം   അണുനശീകരണി  ഉപയോഗിച്ച് കഴുകി  വൃത്തിയാക്കിയതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക. 
വെള്ളക്കെട്ട് മൂലം മലിനപ്പെട്ട   കിണറുകളും, കുടിവെള്ള ടാങ്കുകളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചതിന് ശേഷം മാത്രീ  ഉപയോഗിക്കുക.
കക്കൂസ് ടാങ്കിന്റെ കേടുപാടുകള്‍ പരിശോധിച്ച് അത് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും , കേടുപാടുകള്‍ ഉണ്ടെങ്കില്‍ റിപ്പയര്‍ ചെയ്യേണ്ടതുമാണ്. ശുചിമുറിയും പരിസരവും വൃത്തിയാക്കിയിട്ടു വേണം ഉപയോഗിക്കുവാന്‍.  
കൈ കാലുകളില്‍  മുറിവുള്ളവര്‍ ഡോക്ടറെ കണ്ട് ഉപദേശം തേടിയതിനു ശേഷം   ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക .
മലിനജലത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യത്തില്‍ വ്യക്തിഗത സുരക്ഷാ ഉപാധികള്‍ ( ഗംബൂട്ട്, കയ്യുറ, തുടങ്ങിയവ ) നിര്‍ബന്ധമായും  ഉപയോഗിക്കേണ്ടതാണ്. 
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വീടുകളില്‍ തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും ഏലി മൂത്രത്താല്‍ മലിനമായിരിക്കുവാന്‍ ഇടയുള്ളതിനാല്‍ അവ ഉപയോഗിക്കരുത്. 
പാകം ചെയ്യുവാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയ വസ്തുക്കള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്തതിന് ശേഷം   ഉപയോഗിക്കുക.
വീട് വൃത്തിയാക്കുമ്പോള്‍ പാഴ്വസ്തുക്കള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.
ഈച്ച ശല്യം ഒഴിവാക്കുന്നതിനായി  ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്തേക്ക്  വലിച്ചെറിയാതിരിക്കാന്‍ ശ്രെദ്ധിക്കുക.  
ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.
ചുറ്റുപാടും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.
വീടിനു പുറത്ത് ഇറങ്ങുമ്പോഴെല്ലാം  നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ആഹാരം കഴിക്കുന്നതിനു മുന്‍പും,  ഭക്ഷണ സാധനങ്ങള്‍  കൈകാര്യം  ചെയ്യുന്നതിന് മുന്‍പും,  ശൗചാലയം   ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
വൈറല്‍ പനി, എച്ച് 1 എന്‍ 1,  മുതലായ പകര്‍ച്ചവ്യാധികള്‍ തടയുവാന്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്‌ക്കേണ്ടതാണ്.
തുറസ്സായ സ്ഥലങ്ങളില്‍ തുപ്പുകയോ മലമൂത്ര വിസര്‍ജ്ജനം നടത്തുകയോ ചെയ്യരുത്. 
പനിയോ, മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാല്‍ സ്വയം ചികില്‍സിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് (ആഗസ്റ്റ് 12) കേരളത്തിലെത്തും

    മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് (ആഗസ്റ്റ് 12) ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് ഒരു മണിക്ക് ഹെലികോപ്റ്ററില്‍ പുറപ്പെട്ട് പ്രളയബാധിത പ്രദേശങ്ങള്‍ വീക്ഷിക്കും. 
    ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ക്കു മുകളിലൂടെയും സഞ്ചരിക്കും. ഉച്ചയ്ക്ക് 2.30ന് തിരിച്ച് വിമാനത്താവളത്തിലെത്തും. 2.35 ന് പറവൂര്‍ താലൂക്കിലെ ക്യാമ്പിലേക്ക് റോഡ് മാര്‍ഗം പോകും. നാലു മണി വരെ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. 4.25ന് സിയാല്‍ ഓഫീസിലെത്തുന്ന കേന്ദ്ര മന്ത്രി മുഖ്യമന്ത്രി, മന്ത്രിമാര്‍, എം. പിമാര്‍, എം. എല്‍. എമാര്‍, സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി അഞ്ചിന് ചര്‍ച്ച നടത്തും. വൈകിട്ട് 6.10ന് കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

മഴക്കെടുതി: വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം,
 വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക അദാലത്ത്
ദുരിതാശ്വാസ ക്യാംപുകളില്‍ തിരികെ വീട്ടിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് 3800 രൂപ വീതം

കൊച്ചി: മഴക്കെടുതിയും അണക്കെട്ടുകള്‍ തുറന്നതും മൂലമുള്ള ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനുള്ള എല്ലാ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം ആലുവ പ്രിയദര്‍ശിനി ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ദുരിതബാധിതര്‍ക്ക് മാനദണ്ഡപ്രകാരമുള്ള പരിഷ്‌കരിച്ച സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ നല്‍കും. മണ്ണിടിഞ്ഞ് വീടു വെക്കാന്‍ കഴിയാത്ത വിധം സ്ഥലം നഷ്ടമായവര്‍ക്ക് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപയും നല്‍കും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപ നല്കു് മന്ന് മുഖ്യമന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞു.
ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് തിരികെ വീടുകളിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് 3800 രൂപ വീതം നല്‍കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേക ഫീസ് ഈടാക്കാതെ രേഖകള്‍ അനുവദിക്കും. കൂടുതല്‍ അപേക്ഷ കരുണ്ടെങ്കില്‍ പ്രത്യേക അദാലത്ത് നടത്തും. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ നിന്നു പുസ്തകം ലഭ്യമാക്കും. തകര്‍ന്ന റോഡുകള്‍ പുനസ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. വെള്ളം കയറി ഇറങ്ങിയ സ്ഥലങ്ങളില്‍ പാമ്പിന്റെ ശല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഒരുക്കും. വെള്ളമിറങ്ങിയ ശേഷം രോഗം പടരാനുള്ള സാധ്യതയേറെയാണ്. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ഊര്‍ജിത ശുചീകരണം നടപ്പാക്കും. ജില്ലയിലെ പ്രത്യേക പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിഗണിച്ച് പരിഹരിക്കും. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി ശുചിയാക്കും. മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ക്കും കൃഷി നാശത്തിനും ഉള്ള നഷ്ടപരിഹാര തുക സര്‍ക്കാര്‍ കാലോചിതമായി പരിഷ്‌കരിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള സഹായം ലഭ്യമാക്കും. തോട്/ അരുവി എന്നിവയിലൂടെ നീരൊഴുക്ക് സുഗമമാക്കുന്നതിന് ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ശ്രമിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് 22 ഡാമുകള്‍ തുറക്കുന്നത്. അപ്രതീക്ഷിതമായി പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചില സ്ഥലങ്ങള്‍ ഒറ്റപ്പെട്ടു. ഈ ദുരന്തത്തെ ഒന്നിച്ചു നിന്ന് നേരിടാന്‍ നമുക്കു കഴിഞ്ഞു. ജനപ്രതിനിധികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സേന വിഭാഗങ്ങള്‍ , നാട്ടുകാര്‍ എന്നിവ ഏകോപനത്തോടെ ഉന്നര്‍ന്നു പ്രവൃത്തിച്ചു. ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ സംതൃപ്തരാണ്. ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്യാംപുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇത് തുടരാന്‍ കഴിയണം. അയല്‍ സംസ്ഥാനങ്ങള്‍ സഹായം വാഗ്ദാനം ചെയതു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളും സഹായം നല്‍കി. കാലവര്‍ഷക്കെടുതിയുടെ ഭാഗമായുള്ള ദുരന്ത നിവാരണത്തിന് മാതൃകയാകുന്ന കൂട്ടായ്മയാണ് സര്‍ക്കാരും ജില്ല ഭരണകൂടവും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ മേഖലയിലെയും മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് എം എല്‍ എ മാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങും കേട്ട ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഇന്നസെന്റ് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, വി.ഡി. സതീശന്‍, എസ്.ശര്‍മ്മ ,എം. സ്വരാജ്, എല്‍ദോ എബ്രഹാം, ഹൈബി ഈഡന്‍, എല്‍ദോസ് കുന്നപ്പിള്ളി, കെ.ജെ. മാക്‌സി, ആന്റണി ജോണ്‍, റോജി എം. ജോണ്‍, വി.പി. സജീന്ദ്രന്‍, പി.ടി. തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍,  ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ എം.ജി. രാജമാണിക്യം,  ഡി ജി പി ലോക് നാഥ് ബെഹ്‌റ, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, ആലുവ താലൂക്ക് തഹസില്‍ദാര്‍ കെ.ടി. സന്ധ്യ ദേവി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി.ഷീലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത
    കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പനുസരിച്ച് ആഗസ്റ്റ് 12ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളില്‍ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കി

ദുരിതാശ്വാസ ക്യാമ്പുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കൊച്ചി: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ചെങ്ങമനാട് പഞ്ചായത്തിലെ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കുന്നുകര അഹാന ഓഡിറ്റോറിയം, പുത്തന്‍വേലിക്കര കേരള ഓഡിറ്റോറിയം എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടേ കാലോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ക്യാമ്പുകളില്‍ എത്തിയത്. ക്യാമ്പിലെ അംഗങ്ങളോട് സ്ഥിതിഗതികള്‍ ചോദിച്ചു മനസിലാക്കിയ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും എല്ലാവരെയും ആശ്വസിപ്പിച്ചാണ് പിരിഞ്ഞത്. ഹെലികോപ്ടര്‍ 'മാര്‍ഗം ഉച്ചയ്ക്ക് രണ്ടിനാണ് പിണറായി വിജയന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്. റവന്യുമന്തി,
ചീഫ് സെക്രട്ടറി ടോം ജോസ്, പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല , അഡീഷണല്‍ ചീഫ് സെക്രട്ടറി
പി.എച്ച് കുര്യന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഹെലികോപ്ടറില്‍ ഉണ്ടായിരുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജി.സി.ഡി.എ ചെയര്‍മാന്‍ 
സി.എന്‍ മോഹനന്‍  ഉഏജ ഹീസിമവേ യലവലൃമ, അഹൗ്മ ടജ ഞമവൗഹ ഞ ചമശൃ എന്നിവര്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. 
ആദ്യം ചെങ്ങമനാട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പായ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കാണ് മുഖ്യമന്ത്രി എത്തിയത്. പഞ്ചായത്തിലെ കണ്ടംതുരുത്ത് പ്രദേശത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച 79 കുടുംബങ്ങളാണ് ഇവിടെയുള്ളത്.  അന്‍പത്തിമൂന്ന് കുട്ടികളടക്കം 325 പേരാണ് ക്യാമ്പിലുള്ളത്. മുഖ്യമന്ത്രിയെ കൈയടിയോടെയാണ് ക്യാമ്പിലുള്ളവര്‍ വരവേറ്റത്. തിരക്കിനിടയിലും സത്രീകളോടും കുട്ടികളോടും വിവരങ്ങള്‍ തിരക്കിയ അദ്ദേഹം എല്ലാവരെയും ആശ്വസിപ്പിച്ചു. മിനിറ്റുകള്‍ ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് അഹാന ഓഡിറ്റോറിയത്തിലേക്കു പോയി. കുന്നുകര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പായ അഹാന ഓഡിറ്റോറിയത്തില്‍ 476 പേരാണ് ഉള്ളത്. ഇവിടെയും വന്‍ ജനകൂട്ടമാണ് മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയത്. കെ.വി.തോമസ് എം.പി
വി.കെ.ഇബ്രാഹിം കുഞ്ഞ് എം എല്‍ എ , അന്‍വര്‍ സാദത്ത് എം എല്‍ എ 
കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.  ക്യാമ്പിലെ അംഗങ്ങളോട് മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന്പുത്തന്‍വേലിക്കര പഞ്ചായത്തിലെ തേലതുരുത്തിലെ ദുരിതാശ്വാസ ക്യാമ്പായ കേരള ഓഡിറ്റോറിയത്തിലെത്തിയത്. കേരള ഓഡിറ്റോറിയത്തില്‍ 792 പേരാണുള്ളത്. തേല തുരുത്ത് ചാലാക്ക ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായവരാണ് ഇവിടെയുള്ളത്.  കെ.വി.തോമസ് എം.പി 
പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.വി.ലാജു, വി ഡി സതീശന്‍ എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഫുഡ് സേഫ്റ്റി കമ്മീഷണര്‍ എംജി രാജമാണിക്യവും നെടുമ്പാശ്ശേരിയിലും  ക്യാമ്പുകളിലും ഉന്നത ഉദ്യോഗസ്ഥരോട് ഒപ്പമുണ്ടായിരുന്നു

കേരളത്തിന് കൈത്താങ്ങാകാന്‍ അന്‍പൊട് കൊച്ചിയും എറണാകുളം ജില്ലാ ഭരണകൂടവും കൈകോര്‍ക്കുന്നു ....

അവശ്യ സാധനങ്ങളുടെ ശേഖരണം തുടരുന്നു
ചരിത്രത്തിലെ സമാനതകള്‍ ഇല്ലാതെ മഴക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ  ജില്ലകളിലേക്ക് അന്‍പൊടു കൊച്ചിയും എറണാകുളം ജില്ലാ ഭരണ കൂടവും സംയുക്തമായി സമാഹരിക്കുന്ന അവശ്യ വസ്തുക്കളുടെ ശേഖരണം കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ തുടരുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള കഅട, സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്ക്യം കഅട എന്നിവരുടെ നേതൃത്വാതില്‍ ആണ് അന്‍പൊടു കൊച്ചി അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. താഴെ പറയുന്ന അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് സുമനസുകളായ വ്യക്തികളുടേയും സംഘടനകളുടേയും സഹായം അഭ്യര്‍ത്ഥിക്കുന്നു. അരി, പഞ്ചസാര, തേയില, പയര്‍, കടല, പരിപ്പ്, ഉപ്പ് ,വെള്ളം 20 ലിറ്റര്‍ ബോട്ടില്‍, ഡെറ്റോള്‍, ആന്റി സെപ്റ്റിക്ക് ലോഷന്‍,സോപ്പ് ,പേസ്റ്റ്, ഡെറ്റോള്‍, ബ്ലീച്ചിങ് പൌഡര്‍, സാനിറ്ററി നാപ്കിന്‍സ്, അടല്‍റ്റ് ഡയപ്പേര്‍സ്, ഛഞട, സ്‌കൂള്‍ ബാഗ്, നോട്ട് ബുക്ക്, പെന്‍സില്‍ ബോക്‌സ്, പെന്‍, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്,എന്നിവയാണ് അവശ്യ സാധനങ്ങള്‍.ആഗസ്റ്റ് 11 മുതല്‍ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ കാലത്തു 9 മാണി മുതല്‍ രാത്രി 9 മാണി വരെ കൌണ്ടര്‍ പ്രേവര്‍ത്തിക്കുന്നുണ്ട്.
രീിമേര േചൗായലൃ: 9809700000 / 9895320567 /
9544811555

കളക്ടറോട് പറയൂ....

പെരിയാറിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയത് ആശ്വാസകരമാണ്. നിരവധിപേര്‍ ക്യാമ്പുകള്‍ വിട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. വെള്ളംകയറി ചെളി അടിഞ്ഞ പ്രദേശങ്ങളിലെ ശുചീകരണമാണ് നമുക്കു മുന്നിലുള്ള വലിയ വെല്ലുവിളി. പകര്‍ച്ചവ്യാധികള്‍ പരക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. വലിയൊരു പരിശ്രമം തന്നെ അതിനു വേണ്ടി വരും. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഈ വെല്ലുവിളി അതിജീവിക്കാനാകും എന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും ഈ ഫെയ്‌സ്ബുക്ക് പേജില്‍ അവതരിപ്പിക്കാവുന്നതാണ്. അടിയന്തര പരിഹാരത്തിന് എല്ലാശ്രമവും ഉണ്ടാകും.

ആശംസകള്‍ക്കെല്ലാം നന്ദി. പക്ഷെ ജില്ലയുടെ ഓരോ കോണില്‍ നിന്നും വിവരം ശേഖരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമമാണിതെന്ന് ഓര്‍മിപ്പിക്കട്ടെ. ഈ ഘട്ടത്തില്‍ പ്രസക്തമായ കാര്യങ്ങള്‍ മാത്രം ഈ പേജില്‍ ഉന്നയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

 

date