Post Category
ദീപക്കിന്റെ അപേക്ഷ ഫലം കണ്ടു, അപകടഭീഷണി ഉയര്‍ത്തുന്ന മരം വെട്ടാന്‍ വ്യവസായമന്ത്രിയുടെ ഉത്തരവ്
നിരണം സ്വദേശിയായ ദീപക് കരുതലും കൈത്താങ്ങും തിരുവല്ല താലൂക്ക്തല അദാലത്തിനെത്തിയത് തന്റെ വീടിന് അപകടഭീഷണി ഉയര്‍ത്തുന്ന മരം മുറിക്കണം എന്ന ആവശ്യവുമായാണ്. കടപ്ര പഞ്ചായത്തില്‍ ആലുന്തുരുത്തിയില്‍ രണ്ട് വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന മരം ദീപക്കിന്റെ വീട്ടിലേക്കുള്ള വഴിയുടെ മധ്യത്തിലാണ് നില്‍ക്കുന്നതെന്നും വ്യവസായമന്ത്രി പി. രാജീവിനെ അറിയിച്ചു. അപേക്ഷ പരിഗണിച്ച മന്ത്രി പി.രാജീവ് കാലവര്‍ഷത്തിന് മുന്‍പ് മരം മുറിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. (പിഎന്‍പി 1470/23)
--
date
- Log in to post comments