Skip to main content

വ്യവസായ കൈത്തറി കരകൗശല മേള 18 മുതല്‍

 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള വ്യവസായ കൈത്തറി കരകൗശല മേള 'പൊലിമ 2018' ഈ മാസം 18 മുതല്‍ 23 വരെ കോഴഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വഞ്ചിപ്പേട്ടയില്‍ നടക്കും. വിവിധ വ്യവസായ ഉത്പന്നങ്ങള്‍ക്ക് പുറമേ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ വിവിധ കൈത്തറി സംഘങ്ങള്‍ മേളയില്‍ പങ്കെടുക്കും. മേല്‍ത്തരം കൈത്തറി മുണ്ടുകള്‍, ബഡ്ഷീറ്റുകള്‍, ചുരിദാര്‍, ഷര്‍ട്ടിംഗ്‌സ്, തോര്‍ത്ത് തുടങ്ങിയവ മേളയില്‍ ലഭിക്കും. ജില്ലയിലെ 50ഓളം ചെറുകിട വ്യവസായ സ്ഥാപനങ്ങളും കരകൗശല നിര്‍മാതാക്കളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. കൈത്തറി ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം റിബേറ്റും ലഭ്യമാണ്.

      (പിഎന്‍പി 2324/18)

date