Skip to main content

അയിരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം ഇന്ന് (14)

 

ആധുനിക  സൗകര്യങ്ങളോടെ നിര്‍മിക്കുന്ന അയിരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് അയിരൂരില്‍ രാജുഎബ്രഹാം എംഎല്‍എ നിര്‍വഹിക്കും. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അക്കാമ ജോണ്‍സണ്‍, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്     വത്സമ്മ തോമസ്, തിരുവല്ല ആര്‍ഡിഒ റ്റി.കെ.വിനീത്, റാന്നി തഹസീല്‍ദാര്‍ കെ.വി. രാധാകൃഷ്ണന്‍ നായര്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.                  (പിഎന്‍പി 2325/18) 

date