കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്ത്: അപേക്ഷ സമര്‍പ്പിച്ചവരില്‍ പത്ത് പേര്‍ക്ക് മുന്‍ഗണനാകാര്‍ഡ്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ ആദ്യപരിഹാരം റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച 10 പേര്‍ക്ക്. പതിനൊന്ന് പേരാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. കരള്‍ രോഗം, വൃക്കരോഗബാധിതര്‍, കാന്‍സര്‍, ഭിന്നശേഷി, സാമ്പത്തികപരാധീനത എന്നീ വിഭാഗത്തിലുള്ളവര്‍ക്കാണ് റേഷന്‍ കാര്‍ഡുകള്‍ അദാലത്തിലൂടെ അനുവദിച്ചത്.
കോന്നി സ്വദേശികളായ രേഷ്മ മോഹന്‍, സുധാപ്രകാശ്, സുശീല സോമന്‍, പ്രസാദവല്ലി, ലില്ലിക്കുട്ടി ജോസ്, അന്നമ്മ, ജെസി വര്‍ഗീസ്, ലിസി, കെ.ജി രമാദേവി, ടി.എം ഏലിയാമ്മ എന്നിവര്‍ക്കാണ് വ്യവസായമന്ത്രി പി.രാജീവ് റേഷന്‍ കാര്‍ഡ് വിതരണം ചെയ്തത്. വ്യവസായമന്ത്രി പി.രാജീവ്, അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച കോന്നി താലൂക്കിലെ പരാതി പരിഹാര അദാലത്ത് നടന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായും, അക്ഷയ കേന്ദ്രങ്ങളിലൂടെയും, താലൂക്ക് ഓഫീസുകള്‍ മുഖേനയും പൊതുജനങ്ങള്‍ സമര്‍പ്പിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ബിപിഎല്‍ റേഷന്‍ കാര്‍ഡിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പരിശോധിച്ച് വകുപ്പുതലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു.
- Log in to post comments