Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 10-05-2023

വിവാഹ വായ്പ അപേക്ഷ ക്ഷണിച്ചു

 പട്ടികജാതി പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ടവരുടെ പെണ്‍മക്കളുടെ വിവാഹ വായ്പക്ക് സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷൻ  അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സില്‍ കവിയരുത്. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പരമാവധി വായ്പ തുക 2.5 ലക്ഷം രൂപ. വായ്പ തുക 7 ശതമാനം പലിശ നിരക്കില്‍ 60 മാസതവണകളായി 5 വര്‍ഷം കൊണ്ട് തിരിച്ചടക്കണം. വായ്പക്ക് ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. ഫോണ്‍ 0497 2705036, 9400068513.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

കണ്ണൂര്‍ താലൂക്കിലെ ചേലോറ വില്ലേജിലുള്ള ചേലോറ ശ്രീ സോമേശ്വരി  ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ മെയ്  20ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

തലശ്ശേരി താലൂക്കിലെ കതിരൂര്‍ വില്ലേജിലുള്ള കതിരൂര്‍ ശ്രീ സൂര്യനാരായണ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ മെയ്  20ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

തലശ്ശേരി താലൂക്കിലെ പാതിരിയാട് വില്ലേജിലുള്ള  ശ്രീ കേളാലൂര്‍ മഹാവിഷ്ണു ഗണപതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റിലും (www.malabardevaswom.kerala.gov.in) ലഭിക്കും. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ മെയ്  15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് അസി. എഞ്ചിനീയര്‍ ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നതിന് മെയ് 16 ന് ഉച്ചക്ക് 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത എസ് എസ് എല്‍ സി/തത്തുല്യം, പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകുക. ഫോണ്‍ 04902352320

ക്യാന്‍സര്‍ വിമുക്ത ഗ്രാമം പദ്ധതി വായയിലെ ക്യാന്‍സര്‍ ശില്പശാല മെയ് 11ന്

കണ്ണപുരം ഗ്രാമപഞ്ചായത്ത് ക്യാന്‍സര്‍ വിമുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തുന്ന വായയിലെ ക്യാന്‍സര്‍ ശില്പശാല  വ്യാഴാഴ്ച നടത്തും. പഞ്ചായത്ത് ഹാളില്‍ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍ ഉദ്ഘാടനം ചെയ്യും. തലശ്ശേരി എം സി സി ഡയറക്ടര്‍ ഡോ. സതീഷ് ബാലസുബ്രഹ്മണ്യൻ  മുഖ്യാതിഥിയാകും

സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കായി  നടപ്പിലാക്കുന്ന''ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന''പദ്ധതിയില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി 2 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരും 18നും 55നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. 4% പലിശ നിരക്കില്‍  വായ്പാ തുക 60 തുല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കേണ്ടതാണ്. വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥ  ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. താല്പര്യമുള്ളവര്‍ അപേക്ഷാ  ഫോറത്തിനും  വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപെടുക. ഫോൺ: 04972705036, 9400068513

കൗണ്‍സിലിങ് ക്ലാസ് മെയ് 14ന് തുടങ്ങും

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല തലശ്ശേരി റീജിയണല്‍ സെന്ററില്‍ 2022-2023 ജനുവരി - ഫെബ്രുവരി സെഷന്‍ ആദ്യ സെമസ്റ്റര്‍ യു ജി പ്രോഗ്രാമുകളുടെ കൗണ്‍സിലിംഗ് ക്ലാസുകള്‍ മെയ് 14 ന് ആരംഭിക്കും. പഠിതാക്കള്‍ സ്വയം തിരഞ്ഞെടുത്ത പഠന സഹായ കേന്ദ്രങ്ങളില്‍ അന്നേ ദിവസം രാവിലെ 9.30 ന് എത്തി ചേരേണ്ടതാണ്. ഐഡന്റിറ്റി കാര്‍ഡും സ്വയംപഠന സഹായ സാമഗ്രഹികളും അന്നേ ദിവസം വിതരണം ചെയ്യുന്നതായിരിക്കും.

ലെവല്‍ക്രോസ് അടച്ചിടും

തലശ്ശേരി കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍ (ചൊവ്വ ഗേറ്റ്) എടക്കാട്-കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 11ന് രാവിലെ എട്ട് മുതല്‍ മെയ് 14ന്് രാത്രി 11 മണി വരെയും, ഇരിണാവ് റോഡ് അഞ്ചാംപീടിക (ഇരിണാവ് ഗേറ്റ്) വളപട്ടണം-കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള 251എ നമ്പര്‍ ലെവല്‍ ക്രോസ് മെയ് 12ന് രാവിലെ എട്ട് മുതല്‍ മെയ് 21ന് രാത്രി 11 മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം

കൂത്തുപറമ്പ് റിങ് റോഡിന്റെ (പുറക്കളം മുതല്‍ കൂത്തുപറമ്പ് ബോംബെ ഹോട്ടല്‍ വരെയുള്ള കൂത്തുപറമ്പ് പഴയനിരത്ത് റോഡ് ) പ്രവൃത്തിയുടെ ഭാഗമായുള്ള മരം മുറി, ഡ്രൈനേജ് സ്‌ക്യാവഷന്‍ എന്നിവ നടത്തുന്നതിന് വേണ്ടി ഇതുവഴിയുള്ള വാഹന ഗതാഗതവും റോഡരികിലുള്ള പാര്‍ക്കിങ്ങും മെയ് 10 മുതല്‍ മെയ് 17 വരെ പൂര്‍ണമായും നിരോധിച്ചു. മട്ടന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങളും കണ്ണൂരില്‍ നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കൂത്തുപറമ്പ് ടൗണ്‍ വഴി പോകേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കതിരൂര്‍ നാദാപുരം റോഡില്‍ കല്ലിക്കണ്ടി പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡ് ടാറിങ് നടക്കുന്നതിനാല്‍  ഇതുവഴിയുള്ള വാഹന ഗതാഗതം മെയ് 11 ന് രാവിലെ 6മണി മുതല്‍ മെയ് 18ന് വൈകിട്ട് 6 വരെ പൂര്‍ണമായും നിരോധിച്ചു. പാനൂര്‍ പാറാട് വഴി നാദാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാറാട്- കുന്നോത്ത് പറമ്പ്- തൂവ്വക്കുന്ന്- കല്ലിക്കണ്ടി വഴിയും പാറാട് വഴി പാനൂരിലേക്ക്  പോകുന്ന വാഹനങ്ങള്‍ കല്ലിക്കണ്ടി-തൂവ്വക്കുന്ന്-കുന്നോത്ത് പറമ്പ്  വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് പാലങ്ങള്‍  ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ലേലം

പൂഴാതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ  എട്ട് മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള  ലേലം മെയ് 18ന് വൈകുന്നേരം 3 മണിക്ക് പൂഴാതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0497 2748950
 
ക്വട്ടേഷന്‍

കണ്ണൂര്‍ ജില്ലാ നിയമ സേവന അതോറിറ്റിയുടെ 2021-2022 വര്‍ഷത്തെ അക്കൗണ്ട് ഓഡിറ്റ് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 23ന് വൈകുന്നേരം 5 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 0490 2344666

തടികള്‍ വില്‍പനക്ക്

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, മറ്റ് ഇതര തടികളുടെ വില്‍പന മെയ്  23ന്  നടക്കും. കണ്ണവം റേഞ്ച് 1959, 1960 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച വിവിധ ക്ലാസില്‍പെട്ട തേക്ക് തടികളും, ഇരൂള്‍, ആഞ്ഞിലി, മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, കുന്നിവാക എന്നീ തടികളും വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com  വഴി രജിസ്റ്റര്‍ ചെയ്യണം. കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും രജിസ്‌ട്രേഷന്‍ നടത്താം. രജിസ്‌ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 8547602859.

വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കീഴുത്തളി, ചാലക്കുന്ന്, ഗുരുമഠം,ചാല വെസ്റ്റ്,സ്‌ക്വയര്‍ ഫീറ്റ് വില്ല, മനയതുമൂല, സാധൂ പാര്‍ക്ക്, നാറാണത്തു ചിറ, ചാല ഈസ്റ്റ്, എം കെ കോംപ്ലക്‌സ്, ആര്‍ വൈ കോംപ്ലക്‌സ്, ദിനേഷ് ഗാര്‍മെന്റ്‌സ്, സാച്ചി കോംപ്ലക്‌സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 11 വ്യാഴം   രാവിലെ 9മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മരക്കാര്‍ക്കണ്ടി, കുറുവ പാലം, പടന്ന, കുറുവ റോഡ്, പോലീസ് സ്റ്റേഷന്‍, മിനി ഇന്‍ഡസ്ട്രി, കാനാമ്പുഴ, എന്‍എന്‍എസ് ഓഡിറ്റോറിയം, ടാറ്റാ എന്‍എന്‍എസ്, സുനാമി, മൈതാനപ്പള്ളി, ഗ്രാമീണ ബാങ്ക്, മൈതാനപ്പള്ളി കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 11  വ്യാഴം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍  മെയ് 11  വ്യാഴം  കാപ്പാട് ഹെല്‍ത്ത് സെന്റര്‍  രാവിലെ 8:30 മുതല്‍ രാവിലെ 9മണി വരെയും സിപി സ്റ്റോര്‍, മുണ്ടേരിപ്പീടിക, ശരവണമില്‍, കാപ്പാട്, ഡാഫോഡ്ഡില്‍സ് വില്ല എനിനിവിടങ്ങളില്‍  രാവിലെ 9 മണി മുതല്‍  രാവിലെ 10 മണി വരെയും ഡി ടെക്, കിത്താപുരം രാവിലെ 10 മണി മുതല്‍ പകൽ  11മണി വരെയും മാതൃഭൂമി, പേരിക്കാട് പകൽ  11 മണി മുതല്‍ ഉച്ചയ്ക്ക്  1മണി വരെയും ഡോ.സുമയ്യ, പെര്‍ഫെക്ട്, വനിതാ ബാങ്ക്, യൂണിവേഴ്‌സല്‍ ക്ലബ് പകൽ 12 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും സ്മാര്‍ട്ട് ഹോം, മുത്തപ്പന്‍ കാവ്, പോപ്പുലര്‍, എന്നിനിടങ്ങളില്‍ ഉച്ചയ്ക്ക് 1മണി മുതല്‍ വൈകീട്ട്  3മണി വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട്  ഇലക്ട്രിക്കൽ സെക്ഷന്‍  പരിധിയിൽ  ഗ്രീൻ അലയൻസ്, ന്യൂട്രിമിക്സ്, അലവിൽ, ഒറ്റത്തെങ്ങ്, കുന്നാവ്, ഫോർസം സോഡ, നന്മ, അഞ്ചുകണ്ടിപ്പറമ്പ്, കുന്നാവ് സ്കൂൾ, നുച്ചി വയൽ, റബ്ബർ റോഡ്, പുതിയാപറമ്പ്, ട്രെൻഡ് വുഡ് - യൂണിവേഴ്സൽ, സ്കൂൾ പാറ , പണ്ണേരിമുക്ക് ,റെയിൽവേ കട്ടിങ്  എന്നീ ഭാഗങ്ങളിൽ മെയ് 11  വ്യാഴം രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1  മണി വരെ  വൈദ്യുതി മുടങ്ങും.

 

 

ശ്രീകണ്ഠാപുരം  ഇലക്ട്രിക്കൽ സെക്ഷന്‍ പരിധിയില്‍ ,സ്വാമി മഠം ,തോട്ടം എന്നിവിടങ്ങളിൽ  മെയ് 11  വ്യാഴം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

 

ചെമ്പേരി  ഇലക്ട്രിക്കൽ സെക്ഷന്‍ പരിധിയില്‍  മൈക്കാട് ,കോട്ടയം തട്ട് എന്നിവിടങ്ങളിൽ മെയ് 11  വ്യാഴം  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും

date