Post Category
തടിയൂര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന് (14)
സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തടിയൂരില്‍ ആരംഭിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും. രാജുഎബ്രഹാം എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആന്റോ ആന്റണി ആദ്യ വില്‍പ്പന നടത്തും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ മാത്യൂസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് തമ്പി, ജയന്‍ പുളിക്കല്‍, എം.എസ്.സുജാത, എല്‍സി ക്രിസ്റ്റഫര്‍, ജോണ്‍സണ്‍ മാത്യു, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പിഎന്‍പി 2340/18)
date
- Log in to post comments