Skip to main content

വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍വഹിക്കും

വനിത ശിശു വികസന വകുപ്പിന് കീഴിലുളള കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നൂറണി പട്ടാണി സ്ട്രീറ്റില്‍ ഇന്ന് (മെയ് 16) ഉച്ചയ്ക്ക് 2.30 ന് ആരോഗ്യ-വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. വനിതാ മിത്ര കേന്ദ്രം എന്ന പേരില്‍ 60 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഹോസ്റ്റലില്‍ വൈഫൈ സംവിധാനം, നാപ്കിന്‍ ഇന്‍സിനേററ്റര്‍, നാപ്കിന്‍ വെന്‍ഡിങ് മെഷിന്‍, സി.സി.ടി.വി തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും സുരക്ഷയോടെയുള്ള താമസ സൗകര്യവും ലഭിക്കും. ഉദ്ഘാടന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി, ബോര്‍ഡ് അംഗം ടി. അനിത, മാനേജിങ് ഡയറക്ടര്‍ വി.സി. ബിന്ദു എന്നിവര്‍ പങ്കെടുക്കും. അഡ്മിഷന് ബന്ധപ്പെടേണ്ട നമ്പര്‍: 9496694090.

date