Skip to main content

നെയ്ത് കേന്ദ്രങ്ങളിലേക്ക് സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന പോരൂർ, ചെമ്പ്രശ്ശേരി, നെടുവ എന്നീ നെയ്ത് കേന്ദ്രങ്ങളിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു. പോരൂർ, ചെമ്പ്രശ്ശേരി നെയ്ത് കേന്ദ്രങ്ങളിലേക്ക് എസ്.സി വിഭാഗത്തിലുള്ളവർ മാത്രമാണ് അപേക്ഷ നൽകേണ്ടത്. നെടുവ നെയ്ത് കേന്ദ്രത്തിലേക്ക് ജനറൽ വിഭാഗത്തിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. യൂണിറ്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലുള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം മെയ് 15ന് മുമ്പായി രേഖാമൂലം പ്രൊജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഡൗൺഹിൽ പി.ഒ, മലപ്പുറം എന്ന അഡ്രസിലോ നേരിട്ട് പ്രസ്തുത യൂണിറ്റിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832734807.

 

date