Skip to main content

കാടുമൂടി കിടക്കുന്ന സ്വകാര്യ പറമ്പുകളിലെ ഹാനികരമായ വൃക്ഷങ്ങളും മറ്റും നീക്കം ചെയ്യണം

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ അതിര്‍ത്തിക്കുള്ളില്‍ വ്യക്തിക്കോ, എടുപ്പിനോ, കൃഷിക്കോ ആപത്ത് ഉണ്ടാക്കാന്‍ സാധ്യതയുള്ള കാടുമൂടി കിടക്കുന്ന സ്വകാര്യ പറമ്പുകള്‍ ഈ പറമ്പിലെ വൃക്ഷം, ശാഖ, കാട്ടുചെടികള്‍, ഹാനികരമായ വൃക്ഷ സസ്യാദികള്‍ എന്നിവയും അയല്‍വക്കത്തിന് ഉപദ്രവം ഉണ്ടാകാന്‍ സാധ്യതയുള്ള വിഷകരമായ ഇഴ ചന്തുക്കള്‍ മറ്റ് ഉപദ്രവകാരികളായ ജന്തുക്കള്‍, സസ്യങ്ങള്‍ ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ആസ്തിയുടെ ഉടമസ്ഥാ കൈവശക്കാരനോ ഈ പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ഈ സാഹചര്യം നീക്കം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 238, 239, 240 എന്നിവ പ്രകാരം ഇനിയൊരു നോട്ടീസോ എന്നിവ അറിയിപ്പോ ഈ അപകടം കൂടാതെ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ ഈ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും സ്വീകരിക്കുന്നതും ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തിന് നേരിടുന്ന ചെലവ് ആ പരിസങ്ങളുടെ ഉടമസ്ഥനില്‍ നിന്നോ കൈവശക്കാരനില്‍ നിന്നോ പിഴ പലിശയോടു കൂടി റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കുന്നതാണെന്നും മേല്‍ പറഞ്ഞിരിക്കുന്ന സാഹചര്യത്തിനായി അപായമുണ്ടാകുന്ന പക്ഷം അപായത്തിനു കാരണക്കാരനായതിന് പ്രഥമ കക്ഷിയായി ഈ പരിസങ്ങളുടെ ഉടമസ്ഥനെയോ കൈവശക്കാരനെയോ പ്രോസിക്യൂട്ട് ചെയ്യുന്നതാണെന്നുമുള്ള വിവരം വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date