സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി വി.എസ്.സുനില്‍കുമാര്‍ പതാകയുയര്‍ത്തും
കാക്കനാട്: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ ഇന്ന് (ആഗസ്റ്റ് 15) രാവിലെ 8.30ന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ദേശീയപതാകയുയര്‍ത്തും. പോലീസ്, എക്‌സൈസ്, എന്‍.സി.സി. ആര്‍മി വിങ് സീനിയര്‍, എന്‍.സി.സി. നേവല്‍ വിങ് സീനിയര്‍, സീ കേഡറ്റ് കോര്‍പ്‌സ് സീനിയര്‍ തുടങ്ങിയ സായുധ പ്ലാറ്റൂണുകളും ഫയര്‍ ആന്റ് റസ്‌ക്യൂ, എന്‍.സി.സി. ആര്‍മി, സീ കേഡറ്റ് കോര്‍പ്‌സ് ജൂനിയര്‍ വിങ്, സ്റ്റുഡന്റ് പോലീസ്, ജൂനിയര്‍ റെഡ് ക്രോസ്, ഗൈഡ്‌സ് തുടങ്ങിയ ആയുധമില്ലാത്ത പ്ലാറ്റൂണുകളും ബാന്റ് സംഘവും സ്വാതന്ത്ര്യദിന പരേഡ് നടത്തും. കൊച്ചി സിറ്റി റിസര്‍വ്വ് ഇന്‍സ്‌പെക്ടര്‍ കെ.എം.ജോസഫാണ് പരേഡ് കമാന്‍ഡര്‍. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചവര്‍ക്കും വിശിഷ്ടസേവനത്തിന് ജില്ലാ കലക്ടറുടെ സിവിലിയന്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയവര്‍ക്കും പുരസ്‌കാരം നല്‍കും. സ്വാതന്ത്ര്യ സമരസേനാനികളെ ആദരിക്കും. 1500 പേര്‍ക്കിരിക്കാവുന്ന പന്തലാണ് തയ്യാറാക്കിയിട്ടുള്ളത്.
ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.ഡി.ഷീലാദേവി, ദാരിദ്ര്യലഘൂകരണവിഭാഗം ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ കെ.ജി.തിലകന്‍, കൊച്ചി തഹസില്‍ദാര്‍ കെ.വി.അംബ്രോസ്, എന്‍.ആര്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.മാത്യൂസ് നമ്പേലി, ജില്ലാ പട്ടികജാതി വികസന ആഫീസര്‍ ജോസഫ് ജോണ്‍, കളക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് വിപിന്‍ ഭാസ്‌കരന്‍, കാക്കനാട് വില്ലേജ് ആഫീസര്‍ പി.പി.ഉദയകുമാര്‍, ജില്ലാ സര്‍വ്വേ സൂപ്രണ്ട് എം.എന്‍.അജയകുമാര്‍, എറണാകുളം ഡി.സി.പി.ഒ. കെ.ബി.സൈന, പറവൂര്‍ എസ്.വി.ഒ. പി.ആര്‍.അനില്‍കുമാര്‍, ഡിസ്ട്രിക്ട് ഹെല്‍ത്ത് ആഫീസര്‍ (റൂറല്‍) പി.എന്‍.ശ്രീനിവാസന്‍, തിരുവാണിയൂര്‍ എസ്.വി.ഒ. എം.എച്ച്.ജയന്‍, റോഷ്‌നി പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍ ജയശ്രീ, പുത്തന്‍വേലിക്കര വില്ലേജ് ആഫീസര്‍ എന്‍.എം.ഹുസൈന്‍, ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, എരമല്ലൂര്‍ എസ്.വി.ഒ. എന്‍.എം.സുബാര്‍, കളക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് ടി.എം.അബ്ദുള്‍ ജബ്ബാര്‍, പുതുവൈപ്പ് എസ്.വി.ഒ. കെ.വി.ബാബു, കുന്നത്തുനാട് താലൂക്ക് വി.എഫ്.എ. എല്‍ദോ പോളെം, പുത്തന്‍വേലിക്കര വി.എഫ്.എ. ടി.വി.ജിനേഷ് എന്നിവരാണ് ജില്ലാ കളക്ടറുടെ സിവിലിയന്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. ജില്ലയില്‍നിന്നും 26പേരാണ് വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹരായത്.
- Log in to post comments