ആയുഷ് കോണ്‍ക്ലേവ് ആയുര്‍വേദ ക്വിസ് ഫൈനല്‍ ഓഗസ്റ്റ് 16ന്
കൊച്ചി: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ആയുര്‍വേദ ക്വിസ് മത്സരത്തിന്റെ ഫൈനല്‍ നാളെ (ആഗസ്റ്റ് 16) കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രി അങ്കണത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് ഹൈബി ഈഡന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. ആര്‍. ഉഷ അധ്യക്ഷത വഹിക്കും.
രണ്ട് ഘട്ടങ്ങളിലായി നടത്തിയ മത്സരത്തില്‍ നിന്നാണ് ഫൈനലിലേക്കുളള 8 സ്‌കൂള്‍ ടീമുകളെ തെരഞ്ഞെടുത്തത്. ഭാരതീയ ചികിത്സാ വകുപ്പാണ് എറണാകുളം നഗരത്തിലേയും സമീപ പ്രദേശങ്ങളിലെയും സര്‍ക്കാര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ആയുര്‍വേദവും ആരോഗ്യസംബന്ധിയായ പൊതുവിജ്ഞാനവുമാണ് മത്സര വിഷയം. വിജയികള്‍ക്ക് അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവ് വേദിയില്‍ പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും.
സെപ്തംബര്‍ 7 മുതല്‍ 11 വരെ എറണാകുളം മറൈന്‍ ഡ്രൈവിലാണ് ആയുഷ് കോണ്‍ക്ലേവ് നടക്കുന്നത്.
- Log in to post comments