Post Category
സ്വച്ഛത പക്ഷാചരണം
കൊച്ചി: ജന്‍ശിക്ഷണ്‍ സംസ്ഥാന്‍ ആഭിമുഖ്യത്തില്‍ ചേരാനല്ലൂര്‍, കുന്നുകര, കോട്ടുവള്ളിപഞ്ചായത്തുകളില്‍ സ്വച്ഛത പക്ഷാചരണം സംഘടിപ്പിച്ചു. ചേരാനെല്ലൂര്‍ പഞ്ചായത്തില്‍ പ്രൊഫ. കെ.വി. തോമസ് എം.പിയും കുന്നുകരയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയിലും സ്വച്ഛത പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി.
പക്ഷാചരണത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ച ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ചു. പൊതുസ്ഥല ശുചീകരണം, വൃക്ഷ തൈ നടീല്‍, കമ്പോസ്റ്റിംഗ് ഡെമോണ്‍സ്‌ട്രേഷന്‍ എന്നീ പ്രവര്‍ത്തനങ്ങളും വാരാചരണത്തില്‍ സംഘടിപ്പിച്ചു.
date
- Log in to post comments