Skip to main content

ആരോഗ്യരംഗത്ത് ജനകീയപങ്കാളിത്തം: യോഗംചേര്‍ന്നു

 

കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആരോഗ്യമുള്ള എറണാകുളത്തിനായി ഒന്നിക്കാം പരിപാടിയുടെ ഭാഗമായി മെഡിക്കല്‍, സോഷ്യല്‍വര്‍ക്ക്, പബ്ലിക്ക്‌ഹെല്‍ത്ത് വകുപ്പുകളിലെ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ലയില്‍ നടപ്പിലാക്കി വരുന്ന ആരോഗ്യ, ആരോഗ്യ അനുബന്ധപ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ ഈ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ സഹകരണം തേടുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. 

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗാം മാനേജര്‍ ഡോ മാത്യൂസ് നമ്പേലി, ഡോ പി എസ് രാകേഷ് എന്നിവര്‍ സംസാരിച്ചു. റസിഡന്‍സ് അസോസിയേഷനുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടപ്പാക്കുക. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനും മാലിന് പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്.

date