Skip to main content

ജില്ലയില്‍ നാലു മണ്ഡലങ്ങളില്‍ കെ-സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി; ആറന്മുള മണ്ഡലത്തിലെ ഉദ്ഘാടനം ജൂണ്‍ മൂന്നിന്

ആറന്മുള മണ്ഡലത്തിലെ കെ-സ്റ്റോര്‍ ജൂണ്‍ മൂന്നിന് ചെന്നീര്‍ക്കര, റേഷന്‍കട നമ്പര്‍ -1312049ല്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
റാന്നി, തിരുവല്ല, കോന്നി, അടൂര്‍ നിയോജക  മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട  റേഷന്‍ കടകളില്‍ കെ-സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങി.അടൂര്‍ മണ്ഡലത്തിലെ ( ചെറുകുന്നം, ആനയടി, റേഷന്‍കട നമ്പര്‍ - 1314171 ) ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം  ഗോപകുമാറും, റാന്നി മണ്ഡലത്തിലെ ( ഇടകടത്തി, റേഷന്‍കട നമ്പര്‍  - 1315081) ഉദ്ഘാടനം  പ്രമോദ് നാരായണ്‍ എംഎല്‍എയും , തിരുവല്ല മണ്ഡലത്തിലെ  (വായ്പ്പൂര്‍ റേഷന്‍ കട നമ്പര്‍ - 1316010) ഉദ്ഘാടനം  അഡ്വ. മാത്യു  ടി തോമസ് എംഎല്‍എയും, കോന്നി മണ്ഡലത്തിലെ (ഐരവണ്‍  റേഷന്‍കട നമ്പര്‍  - 1373030 ) ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയും നിര്‍വഹിച്ചു.
കെ- സ്റ്റോറുകളില്‍ നിലവിലെ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നത് കൂടാതെ സപ്ലൈകോയുടെ 29 ഇനം ശബരി ഉല്‍പന്നങ്ങള്‍, മില്‍മയുടെ സാധനങ്ങള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചോട്ടു ഗ്യാസ് (5 കെ.ജി), കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്.

date