Skip to main content

ഓട്ടോടാക്സി വായ്പ

    ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഓട്ടോടാക്സി വായ്പയ്ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 98000 രൂപയിലും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 120000 രൂപയിലും കവിയാന്‍ പാടില്ല. പ്രായം 18നും 50നും മധ്യേ. അപേക്ഷകര്‍ക്ക് ഓട്ടോടാക്സി ഓടിക്കുന്നതിനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. 3.70 ലക്ഷം രൂപ പദ്ധതി തുകയുള്ള വായ്പയ്ക്ക് വസ്തു അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പന്തളം പോസ്റ്റാഫീസിന് സമീപമുള്ള കോര്‍പ്പറേഷന്‍റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04734 253381.
                                           (പിഎന്‍പി 3117/17)

date