Skip to main content

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ജില്ലയില്‍ ആറ് പേര്‍ക്ക് 

 

മുഖ്യമന്ത്രിയുടെ 2018ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറ് പേര്‍ അര്‍ഹരായി. തൃശൂര്‍ പോലീസ് അക്കാദമി ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, പത്തനംതിട്ട ഡിസിആര്‍ബി എസ്‌ഐ സജിത്ത്, ആറന്മുള എഎസ്‌ഐ ബിജു ജേക്കബ്, പത്തനംതിട്ട എആര്‍ ക്യാമ്പ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിത്സണ്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍, അടൂര്‍ കെഎപി മൂന്നാം ബറ്റാലിയനിലെ എസ്‌ഐ കനകരാജ് എന്നിവര്‍ക്കാണ് പോലീസ് മെഡല്‍ ലഭിച്ചിട്ടുള്ളത്. 

അവാര്‍ഡുകള്‍ ഇന്ന് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങി ല്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് വിതരണം ചെയ്യും.         

        (പിഎന്‍പി 2263/18)

date