തന്ത്രിയെ സന്നിധാനത്ത് എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണം: ജില്ലാ കളക്ടര്‍
പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്ന് യാത്രാതടസം ഉണ്ടായ സാഹചര്യത്തില്‍ നിറപുത്തരി ഉത്സവത്തിനായി ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരെ പുല്ലുമേട് വഴി കാനന പാതയിലൂടെ സന്നിധാനത്ത് എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കനത്ത മഴമൂലം നീരൊഴുക്ക് വര്‍ധിച്ച കക്കി, കൊച്ചു പമ്പ ഡാമുകള്‍ തുറന്നതുമൂലം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പ ത്രിവേണിയിലൂടെ കടന്നു പോകുവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയത്. പമ്പ ത്രിവേണിയിലൂടെ തീര്‍ഥാടകരെ മണല്‍പ്പുറത്തേക്ക് കടത്തി വിടാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. നിറപുത്തരി ചടങ്ങുകള്‍ക്കായി തന്ത്രിയെ സന്നിധാനത്ത് എത്തിക്കേണ്ട സാഹചര്യം കണക്കിലെടുത്താണ് പുല്ലുമേടിലൂടെ സഞ്ചരിക്കുന്നതിന് പകരം സംവിധാനം ഒരുക്കിയത്. ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍, വനം വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തന്ത്രിയെ അനുഗമിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
(പിഎന്‍പി 2264/18)
- Log in to post comments