സ്വാതന്ത്ര്യദിനാഘോഷം: ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി
ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനം ഇന്ന് (15ന്) പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വിലയിരുത്തി. കുറ്റമറ്റ നിലയില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ചുമതല നിറവേറ്റണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ ഹരിതചട്ടം പൂര്‍ണമായി പാലിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, എ.ആര്‍. ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് സുരേഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സുധ, പത്തനംതിട്ട നഗരസഭ സെക്രട്ടറി എം. മുംതാസ്, ഹുസൂര്‍ ശിരസ്തദാര്‍ വില്യം ജോര്‍ജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
(പിഎന്‍പി 2266/18)
- Log in to post comments