Skip to main content

നിറപുത്തരി ഉത്സവം: ശബരിമല നട തുറന്നു

 

നിറപുത്തരി ഉത്സവത്തിനായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് ക്ഷേത്ര മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്നത്. നിറപുത്തരി പൂജ ഇന്ന്(15) രാവിലെ ആറിനും 6.30നും മധ്യേ നടക്കും. നിറപുത്തരി പൂജയ്ക്കായി അച്ചന്‍കോവിലില്‍ നിന്നു കൊണ്ടുവന്ന നെല്‍ക്കതിര്‍ പുല്ലുമേട് വഴി സന്നിധാനത്ത് എത്തിക്കും. ക്ഷേത്ര തന്ത്രി മഹേഷ് മോഹനര്, സഹായി മനു നമ്പൂതിരി, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍, ദേവസ്വം ഗാര്‍ഡ്, പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പുല്ലുമേട് വഴി ശബരിമലയിലേക്ക് തിരിച്ചത്. കനത്തമഴ മൂലം പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ മണല്‍പ്പുറത്തേക്കു കടന്നു പോകാന്‍ കഴിയാത്തതിനാലാണ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയത്. ജലനിരപ്പ് താഴ്ന്ന് അപകടാവസ്ഥ ഒഴിവാകുന്നതുവരെ ആരേയും ത്രിവേണിയിലൂടെ സന്നിധാനത്തേക്ക് കടത്തിവിടില്ല. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സഹകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.                           (പിഎന്‍പി 2265/18)

date