Skip to main content

ജില്ലയിലെ ആദ്യ സൗരോർജ്ജ ഇലക്ട്രിക് വാഹന ചാർജിംഗ് ഹബ്ബ് ഉദ്ഘാടനം ചെയ്തു

 

അനെർട്ടും കൊച്ചി മെട്രോയും സംയുക്തമായി സ്ഥാപിച്ച ജില്ലയിലെ ആദ്യ സൗരോർജ്ജിത ഇലട്രിക് വാഹന ചാർജിംഗ് ഹബ്ബിന്റെ ഉദ്ഘാടനം  അൻവർ സാദത്ത്  എം എൽ എ   
 മുട്ടം മെട്രോ സ്റ്റേഷൻ പാർക്കിങ് അങ്കണത്തിൽ  നിർവഹിച്ചു. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് ഉദ്ഘാടനം നടന്നത്. വർധിച്ചു വരുന്ന വായുമലിനീകരണം ഒരുപരിധി വരെ കുറയ്ക്കാൻ ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നത് വഴി സാധിക്കുമെന്നും എന്നാൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം വർധനവിനോടൊപ്പം തന്നെ ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിലും കാതലായ വർദ്ധനവ് ആവശ്യമെന്ന് എം എൽ എ പറഞ്ഞു. സൗരോർജ്ജ ബന്ധിത ചാർജിങ് സ്റ്റേഷൻ എന്നത് പ്രസ്തുത സ്റ്റേഷന് ഒരു മുതൽകൂട് തന്നെയാണ് എന്നും എം.എൽ.എ പറഞ്ഞു. ചൂർണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  രാജി സന്തോഷ് , വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി , വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മുട്ടം വാർഡ് മെമ്പർ, കൊച്ചി മെട്രോ ജനറൽ മാനേജർ, 
കെ എസ് ഇ.ബി.എൽ കളമശ്ശേരി സെക്ഷൻ
അസ്സിസ്റ്റന്റ് എഞ്ചിനീയർ  , അനെർട്ട് എറണാകുളം ജില്ലാ എഞ്ചിനീയർ  മനു എം വേണു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

date