Skip to main content

ജില്ലാ പഞ്ചായത്തിൻ്റെ ചക്കര മാമ്പഴം മാംഗോ ഫെസ്റ്റ് ജൂൺ രണ്ടിന്

 

ഹൈബി ഈഡൻ എം പി  ഉദ്ഘാടനം നിർവഹിക്കും

ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചക്കരമാമ്പഴം എന്ന പേരിൽ മാംഗോ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ജൂൺ രണ്ടിന് തൃക്കാക്കര മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിന് സമീപമുള്ള ടാക്സി സ്റ്റാൻഡിൽ വച്ച് നടത്തുന്ന മാംഗോ ഫെസ്റ്റ് ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും.  ഉമ തോമസ് എംഎൽഎ ആദ്യ വില്പന നിർവഹിക്കും. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്  മുഖ്യാതിഥിയാവും. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും. 
പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ
 (ഇൻ ചാർജ് ) സെറിൻ ഫിലിപ്പ് പദ്ധതി വിശദീകരണം നടത്തും.

ജില്ലയിൽ ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുക, കാർഷികോല്പന്നങ്ങൾക്ക് മാന്യമായ വില ഉറപ്പാക്കി കാർഷികരംഗം സജീവമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് ആറു വരെയാണ് മാംഗോ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ഗുണമേന്മയുള്ളതും വിഷരഹിതവുമായ 50ൽ പരം ഇനം മാങ്ങകൾ പ്രദർശന വിപണന മേളയിൽ ഉണ്ടാകും. കൂടാതെ മാങ്ങയിൽ നിന്നുള്ള വിവിധ മൂല്യ വർധന ഉൽപ്പന്നങ്ങൾ, മാമ്പഴ ഭക്ഷണവിഭവങ്ങൾ, മേൽതരം മാവിൻ തൈകൾ, മറ്റു പഴവർഗ്ഗങ്ങൾ എന്നിവയും മേളയിൽ ഉണ്ടാകും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനിത റഹീം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജെ ജോമി, ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജി ഡോണാേമാസ്റ്റർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനിൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷൈനി ജോർജ്, എ എസ് അനിൽകുമാർ, മനോജ് മൂത്തേടൻ, എൽദോ ടോം പോൾ, അഡ്വ യേശുദാസ് പറപ്പിള്ളി, കെ കെ ദാനി, ശാരദ മോഹൻ, പി എം നാസർ, ദീപു കുഞ്ഞുകുട്ടി, അനിത മോൾ ബേബി, ഷാൻ്റി എബ്രഹാം, റൈജ അമീർ, അനിത ടീച്ചർ, ഷൈമി വർഗീസ്, റഷീദ് സലീം, ലിസി അലക്സ്, ഷാരോൺ പനക്കൽ, അഡ്വ. എ ബി ഷൈനി, അഡ്വ. ഉമാ മഹേശ്വരി, അഡ്വ. എൽസി ജോർജ്, തൃക്കാക്കര മുനിസിപ്പാലിറ്റി കൗൺസിലർമാരായ ഉണ്ണി കാക്കനാട്, കെ കെ ബിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

date