Skip to main content

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തില്‍ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍, കുറുംബര്‍, കാടര്‍, കൊറഗര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും പത്താം തരം പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം സ്‌കൂള്‍ ഓഫീസ്, ജില്ലാ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 9 നകം ലഭിക്കണം. ഫോണ്‍: 8086860050, 9447343274, 9447356438.

date