Skip to main content
പ്രവേശനോത്സവത്തിന്റെ ഒരുക്കം വിലയിരുത്താൻ എറികാട് ഗവൺമെന്റ് യു.പി.എസിലെത്തിയ ജില്ലാ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നവാഗതരെ സ്വീകരിക്കാനുള്ള ഒരുക്കത്തിനെത്തിയ കുട്ടികളുമായി സംസാരിക്കുന്നു. വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത്  വിദ്യാഭ്യാസ-ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ  പി.എസ്. പുഷ്പമണി എന്നിവർ സമീപം.

നവാഗതർക്ക് സ്വാഗതമേകി സ്‌കൂളുകൾ

കോട്ടയം: നവാഗതരെയടക്കം സ്വീകരിക്കാൻ സ്‌കൂളുകൾ ഒരുങ്ങിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പറഞ്ഞു. പ്രവേശനോത്സവത്തിനായി സ്‌കൂളുകൾ നടത്തുന്ന ഒരുക്കം വിലയിരുത്താൻ വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത്  വിദ്യാഭ്യാസ-ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ  പി.എസ്. പുഷ്പമണി എന്നിവരോടൊപ്പം സ്‌കൂളുകൾ സന്ദർശിക്കുകയായിരുന്നു അവർ. മധുരം നൽകിയും കലാപരിപാടികൾ സംഘടിപ്പിച്ചും നവാഗതരെ സ്‌കൂളുകൾ വരവേൽക്കും. പുതുപ്പള്ളി സെന്റ് ജോർജ് ഗവൺമെന്റ് വി.എച്ച.എസ്.എസ്., എറികാട് ഗവൺമെന്റ് യു.പി. സ്‌കൂൾ, നഗരത്തിലെ വിവിധ സ്‌കൂളുകൾ സന്ദർശിച്ചു. സർവശിക്ഷാകേരളം ജില്ലാ പ്രോജക്റ്റ് കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ഹെഡ്മിസ്ട്രസ് പി. ബിന്ദു, പി.ടി.എ. പ്രസിഡന്റ് ജെയ്‌സൺ പി. ജോൺ, ഹെഡ് മിസ്ട്രസ് അനിത ഗോപിനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഫോട്ടോകാപ്ഷൻ

.

 

date