Skip to main content

ക്വട്ടേഷനുകള്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടിയുടെ പ്രചാരണാര്‍ഥം പൊന്നാനി പരിസരങ്ങളില്‍ 10 ഗേറ്റുകള്‍ (കമാനങ്ങള്‍) സ്ഥാപിക്കുന്നതിനും 9 ദിവസം മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനും എക്‌സിബിഷന്‍ സ്റ്റാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സ്റ്റാള്‍, മീഡിയാ സെന്റര്‍ സജ്ജീകരിക്കുന്നതിനും യോഗ്യരായ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് മത്സര സ്വഭാവമുള്ള വെവ്വേറെ ക്വട്ടേഷനുകള്‍ ക്ഷണിച്ചു..

ക്വട്ടേഷന്‍ 1

 മേള നടക്കുന്ന പൊന്നാനിയുടെ പരിസരങ്ങളില്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ മെയ് 1 മുതല്‍ 10 വരെ നിലനില്‍ക്കുന്ന വിധം കമാനങ്ങള്‍ സ്ഥാപിക്കുന്നതിന് ഡിസൈന്‍, ഫാബ്രിക്കേഷന്‍, ഗതാഗതത്തിന് തടസ്സമാകാത്ത രീതിയില്‍ സ്ഥാപിക്കല്‍, അഴിച്ചു മാറ്റല്‍ ഉള്‍പ്പെടെ മുഴുവന്‍ ചെലവുകള്‍ ഉള്‍പ്പെടുത്തിയുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു.
 സ്ഥലങ്ങള്‍: 
1. ചമ്രവട്ടം ജങ്ഷന്‍ പൊന്നാനി റോഡ്
2 ചമ്രവട്ടം ജങ്ഷന്‍ തിരൂര്‍ റോഡ്
3 ചന്തപ്പടി 
4 ബസ് സ്റ്റാന്‍ഡ്
5 എടപ്പാള്‍ പൊന്നാനി റോഡ്
6 ബിയ്യം
7 ചമ്രവട്ടം പാലം
8 NH ആനപ്പടി
9 കുറ്റിപ്പുറം മിനി പമ്പ
10 സ്‌കൂള്‍ ഗ്രൗണ്ട്

ക്വട്ടേഷന്‍ 2

മേളയുടെ പ്രചാരണാര്‍ഥം മെയ് 2 മുതല്‍ 10 വരെ 9 ദിവസം പൊന്നാനി പരിസര പ്രദേശങ്ങളില്‍ വാഹന അനൗണ്‍സ്‌മെന്റ് നടത്തുന്നതിന് ഒരു ദിവസത്തേക്കുള്ള കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്വട്ടേഷന്‍ ക്ഷണിച്ചുു. എല്ലാ രേഖകളോടും കൂടി വാഹനത്തില്‍ ഓരോ ദിവസവും വ്യത്യസ്ത അനൗണ്‍സ് റിക്കോര്‍ഡ് ചെയ്ത് രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ വാഹനത്തില്‍ പ്രചാരണം നടത്തുന്നതിന് ഇന്ധനച്ചെലവ് ഉള്‍പ്പെടെയുള്ള തുക രേഖപ്പെടുത്തണം. എത്ര ദിവസമാണ് അനൗണ്‍സ് നടത്തേണ്ടി വരുന്നത് ആ ദിവസത്തേക്കുള്ള തുക മാത്രമേ അനുവദിക്കൂ.

ക്വട്ടേഷന്‍ 3

മേളയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കുന്ന 3 മീറ്റര്‍ വീതിയും 6 മീറ്റര്‍ നീളവുമുള്ള സ്റ്റാള്‍ മെറ്റല്‍ ഫ്രെയിമും ജൂട്ടിന്റെ ക്ലോത്തും ഉപയോഗിച്ച് സജ്ജീകരിക്കുന്നതിനും ഗേറ്റ് ഉള്‍പ്പെടെ സ്ഥാപിക്കുന്നതിനും 40 ഫോട്ടോകള്‍ (രണ്ടര അടി നീളം ഒന്നര അടി വീതി) ഡിസൈന്‍ ചെയ്ത് വിനൈല്‍ പ്രിന്റ് ഫോം ബോര്‍ഡില്‍ ഒട്ടിച്ച് സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. സ്‌പെസിഫിക്കേഷന്‍ സഹിതമുള്ള രേഖപ്പെടുത്തണം

ക്വട്ടേഷന്‍ 4

    എക്‌സിബിഷന്‍ പവലിയനോടനുബന്ധിച്ച് മീഡിയാ സെന്ററില്‍ താഴെ പറയുന്ന കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ 7 ദിവസം സപ്ലൈ ചെയ്യുന്നതിനും സര്‍വീസ് നല്‍കുന്നതിനും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ഇന്‍സ്റ്റലേഷന്‍, സര്‍വീസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള ചെലവാണ് രേഖപ്പെടുത്തേണ്ടത്.
സപ്ലൈ ചെയ്യേണ്ട ഇനങ്ങള്‍- ഡെസ്‌ക്‌ടോപ് ഐ3 വിത്ത് അഡീഷണല്‍ കീബോര്‍ഡ് ആന്റ് മൗസ് (3), ലാപ്‌ടോപ് ഐ5 വിത്ത് അഡീഷണല്‍ കീബോര്‍ഡ് ആന്റ് മൗസ് (2), ആള്‍ ഇന്‍ വണ്‍ കളര്‍ പ്രിന്റര്‍ (1), ആവശ്യമായ യു.പി.എസ്, നെറ്റ്വര്‍ക്കിങ് ആന്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട്.

ക്വട്ടേഷനുകള്‍ റദ്ദാക്കാനോ വ്യവസ്ഥകളില്‍ മാറ്റം വരുത്താനോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കും.

മേല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി വെവ്വേറെ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍  2023 ഏപ്രില്‍ 27 ന് രാവിലെ 11.30 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം 12 ന് ഹാജറായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കുന്നതാണ്. പൂര്‍ണമായ മേല്‍വിലാസം, ബന്ധപ്പെടാവുന്ന നമ്പറുകള്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. കവറിനു പുറത്ത് എന്റെ കേരളം പ്രദര്‍ശന- വിപണന മേള 2023 ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം. ഫോണ്‍- 2734387

 

date