Post Category
ഗസ്റ്റ് ലക്ചറർ
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത സാഹിത്യ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂൺ 16ന് രാവിലെ 11നു പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
പി.എൻ.എക്‌സ്. 2575/2023
date
- Log in to post comments