Skip to main content

ചെങ്ങന്നൂർ നഗരസഭ പ്രകൃതി സംരക്ഷണ ദിനാചരണം

 ചെങ്ങന്നൂർ നഗരസഭയുടെ നേതൃത്വത്തില്‍ പ്രകൃതി സംരക്ഷണ ദിനാചരണം ഓഫീസ് പരിസരത്ത് വൃക്ഷതൈ നട്ട് ചെയർപേഴ്സൺ സൂസമ്മ ഏബ്രഹാം നിർവഹിച്ചു. വൃക്ഷ തൈ വിതരണോദ്ഘാടനവും  നിർവഹിച്ചു. ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. കുമാരി അദ്ധ്യക്ഷയായി. നഗരസഭങ്ങളായ കെ. ഷിബുരാജൻ, റിജോ ജോണ്‍ ജോര്‍ജ്, എസ്. സുധാമണി, സിനി ബിജു, ക്ലീന്‍ സിറ്റി മാനേജര്‍ ടി. രാജന്‍, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഡി. പ്രസന്നകുമാർ, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ്.ഐ.വി. പ്രീത ചന്ദ്രന്‍, ബി. ദീപ, ജി.എസ്. രാധിക, ജെയ്സ് ബാബു, ആർ.ഷിബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date