Skip to main content

ഐ.ഐ.ടി പാലക്കാടുമായി സി.എം.ഡി ധാരണാപത്രം ഒപ്പിട്ടു

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (ഐ.ഐ.ടി)സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും (സി.എം.ഡി) വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് ധാരണയായി. പാലക്കാട് ഐ.ഐ.ടി ഡയറക്ടർ പ്രൊഫ. എ. ശേഖർസി.എം.ഡി ഡയറക്ടറും മെമ്പർ സെക്രട്ടറിയുമായ സിഎ. ഡോ. ബിനോയ് ജെ. കാറ്റാടിയിൽ എന്നിവർ ധാരണാപത്രം കൈമാറി.

സി.എം.ഡിയുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദേശീയ അന്തർദേശീയ തലത്തിലുള്ള സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിന്റെ ഭാഗമാണ് ധാരണാപത്രം. ഗവേഷണ വിദ്യാഭ്യാസ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളുടെ കൈമാറ്റംസെമിനാറുകൾകോൺഫറൻസുകൾവർക്ക്‌ഷോപ്പുകൾഹ്രസ്വകാല കോഴ്‌സുകൾസാങ്കേതിക അറിവ്വിദ്യാർഥികൾഫാക്കൽറ്റി അംഗങ്ങൾസാമഗ്രികൾ എന്നിവയുടെ കൈമാറ്റംവിഭവശേഷി പങ്കിടൽ,  സ്റ്റാർട്ടപ്പുകൾക്കുള്ള ശേഷി വർധിപ്പിക്കൽവിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽപ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിപരിശീലനങ്ങൾ തുടങ്ങിയവയിലും രണ്ട് സ്ഥാപനങ്ങളും യഥാസമയത്ത് സമ്മതിക്കുന്ന മറ്റ് അക്കാദമിക് കാര്യങ്ങളിലും പരസ്പരം സഹകരിച്ച് പ്രവർത്തിക്കും. ഡൽഹി ആസ്ഥാനമായ സോഷ്യൽ എംപവർമെന്റ് ഇക്കണോമിക് ഡവലപ്പ്‌മെന്റ് സൊസൈറ്റി (സീഡ്‌സ്)അഹമ്മദാബാദിലെ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്കോഴിക്കോട് ഐ.ഐ.എം എന്നീ സ്ഥാപനങ്ങളുമായി സി.എം.ഡി സമീപകാലത്ത് ധാരണാപത്രം ഒപ്പുവച്ചിരുന്നു.

ഗവൺമെന്റുകൾപൊതുമേഖലാ സ്ഥാപനങ്ങൾഎസ്.പി.വികൾഎൻ.ജി.ഒകൾവ്യവസായങ്ങൾകോർപ്പറേറ്റുകൾ എന്നിവക്കുവേണ്ടി ഗവേഷണംകൺസൾട്ടൻസിപ്രോജക്ട് മാനേജ്‌മെന്റ്പരിശീലനംമറ്റ് സേവനങ്ങൾ എന്നിവ നൽകുന്ന സ്വയംഭരണ സ്ഥാപനമാണ് സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് (സി.എം.ഡി).

പി.എൻ.എക്‌സ്. 2681/2023

date