Post Category
നിലവില്‍ ജില്ലയില്‍ മൂന്നിടത്ത് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്
നിലവില്‍ ജില്ലയില്‍ മൂന്നിടത്ത് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പറളി എടത്തറ സി.എസ് പുരം റോഡും പരിസരവും څഭാരതപുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് മണ്ണിടിയുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. നെല്ലിയാമ്പതി ചെക്ക് പോസ്റ്റിന് ശേഷമുളള എഴു കിലോമീറ്റര്‍ റോഡ് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് നെന്മാറ-നെല്ലിയാമ്പതി റോഡ് ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്. അട്ടപ്പാടിയില്‍ ചുരം റോഡും മണ്ണിടിച്ചിലിലും മരം കടപുഴകിയതിനെ തുടര്‍ന്നും തടസപ്പെട്ടിട്ടുണ്ട്. അട്ടപ്പാടി നിവാസികള്‍ക്ക് മണ്ണാര്‍ക്കാട്, പാലക്കാട് എന്നിവിടങ്ങളുമായുളള ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്.
date
- Log in to post comments