Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ കുടുംബവാർഷിക വരുമാനം 50,000 രൂപയിൽ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുർബല വിഭാഗത്തിന് 2023-24 വർഷത്തിൽ പഠനമുറി, ഭവനപുനരുദ്ധാരണം, ശുചിമുറി, കൃഷിഭൂമി, സ്വയംതൊഴിൽ പദ്ധതികൾ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: ജൂൺ 26 ന് വൈകുന്നേരം അഞ്ച് മണി. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും അതത് ബ്ലോക്ക് / മുൻസിപാലിറ്റി / കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495- 2370379           

 

നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം  

ഭിന്നശേഷിക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള നിരാമായ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ഒന്നിലധികം വൈകല്യങ്ങൾ എന്നിവയുള്ള വ്യക്തികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ മേൽനോട്ടത്തിലുള്ള നാഷണൽ ട്രസ്റ്റാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി മുഖേന ഭിന്നശേഷിക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കും. ആധാർ കാർഡ്, ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, യു ഡി ഐ ഡി കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പിയും പാസ്പോർട്ട്  സൈസ് ഫോട്ടോയുമടക്കം അപേക്ഷകൾ കലക്ടറേറ്റിലുള്ള എൽ എൽ സി ഓഫീസിൽ സർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7592006662 

 

ദര്‍ഘാസുകള്‍ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ്‌ അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 140 അങ്കണവാടികളിലേക്ക്, 2022-23 സാമ്പത്തിക വര്‍ഷത്തെ അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ്‌ വാങ്ങി അങ്കണവാടികളില്‍ വിതരണം ചെയ്യുന്നതിന്‌ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തിൽ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദർഘാസ് ഫോറം ജൂൺ 30 ന് ഉച്ചക്ക് 12 മണി വരെ ഓഫീസിൽ നിന്നും ലഭിക്കും. കോഴിക്കോട് സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് അർബൻ 2 ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ ജൂൺ 30 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ദർഘാസുകൾ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നിന് ദർഘാസുകൾ തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ  : 0495 -2373566

date