Skip to main content

മെഗാ തൊഴിൽ മേള 

 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും  കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് മെഗാ തൊഴിൽ മേള ജൂൺ 24 ന് കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജിൽ നടക്കും. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ്ങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ  ഭാഗമായാണ് തൊഴിൽ മേള നടക്കുന്നത്. 50 ൽ പരം കമ്പനികൾ 2000 ത്തോളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം,ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം. 
 
പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ജൂൺ 24ന് രാവിലെ 9.30 ന് വെസ്റ്റ് ഹില്ലിലെ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ എത്തണം. പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നതിന് ഇതോടൊപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് NCS പോർട്ടലിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. 
https://forms.gle/cPfSmU3AxttqTF6c6 , കൂടുതൽ വിവരങ്ങൾക്ക് : 04952370176

date