Skip to main content

ലഹരിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യം : മന്ത്രി ജെ ചിഞ്ചുറാണി

ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ‘ഒരുമിക്കാം ലഹരിക്കെതിരെ ശിശുക്ഷേമ സമിതിയോടൊപ്പം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സെന്റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വര്‍ധിച്ചു വരുന്ന ലഹരിയുടെ കടന്നുകയറ്റത്തിനെതിരെ ജാഗ്രത പാലിക്കണം. വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയുന്നതിന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ബോധവത്ക്കരണ പരിപാടികളും, ക്യാമ്പയിനുകളും സംഘടിപ്പിച്ചുവരികയാണ്. ലഹരി മുക്ത നവകേരളം ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

ശിശുക്ഷേമസമിതി ജില്ലാ ട്രഷറര്‍ എന്‍ അജിത് പ്രസാദ് അധ്യക്ഷനായി. ക്യാപെക്സ് ചെയര്‍മാന്‍ എം ശിവശങ്കരപ്പിള്ള മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി റോബര്‍ട്ട് ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസ് നയിച്ചു. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി ഷൈന്‍ ദേവ്, സി ഡബ്ലിയു സി ചെയര്‍മാന്‍ സനല്‍ വെള്ളിമണ്‍, സെന്റ് അലോഷ്യസ് സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാദര്‍ ക്രിസ്റ്റഫര്‍ ഹെന്‍ട്രി, പ്രിന്‍സിപ്പല്‍ സന്തോഷ്, ഹെഡ്മാസ്റ്റര്‍ എ ടി സുജിത്, ശ്രീകുമാര്‍, ശിശുക്ഷേമ സമിതി ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കറവൂര്‍ എല്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ബോധവത്ക്കരണ ക്ലാസ്, ജനകീയ കൂട്ടായ്മ, എക്സിബിഷനുകള്‍ എന്നിവ സംഘടിപ്പിച്ചു

date