Skip to main content

നിര്‍മ്മിതി ന്യായവില വിപണന കേന്ദ്രം ഉദ്ഘാടനം 24ന് 

 

 

ഗുണനിലവാരമുളള കമ്പി, സിമന്റ് തുടങ്ങിയവ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനായി നിര്‍മ്മിതി ന്യായവില വിപണന കേന്ദ്രമായ കലവറ ഉദയനാപുരത്ത് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നവംബര്‍ 24 ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ഉദയനാപുരം രാജീവ്ഗാന്ധി കോളനിയില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ആദ്യ വില്പന വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി നിര്‍വ്വഹിക്കും. ചടങ്ങില്‍ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ആര്‍. ജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷീല ശശിധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാമോള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന നിര്‍മ്മിതി കേന്ദ്രം  ഡയറക്ടര്‍ ഡോ. അദീല അബ്ദുളള ഐ.എ.എസ് സ്വാഗതവും സംസ്ഥാന നിര്‍മ്മിതി കേന്ദ്രം കോട്ടയം റീജയണല്‍ എഞ്ചിനീയര്‍ മിനിമോള്‍ ചാക്കോ നന്ദിയും പറയും. 

 (കെ.ഐ.ഒ.പി.ആര്‍-1965/17)

 

date