Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ ജോലികള്‍ നിര്‍ത്തിവച്ചു  

 

2018-2020 കാലയളവിലേക്കുളള സീനിയോറിറ്റി ലിസ്റ്റുകള്‍ തയ്യാറാക്കുന്നതിലേക്കായി നവംബര്‍ 17 മുതല്‍ പുതുക്കല്‍, രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, റീ-രജിസ്‌ട്രേഷന്‍, റീ-എന്‍ട്രി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 20 വരെ ഓഫീസ് മുഖാന്തിരം നടത്തുന്നത് നിര്‍ത്തിവച്ചിരിക്കുന്നു. ഈ കാലയളവില്‍ ഓണ്‍ലൈന്‍ മുഖേന (ംംം.ലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി) ഇവ നടത്താവുന്നതാണ്. രജിസ്‌ട്രേഷന്‍ ഐ.ഡി കാര്‍ഡില്‍  2017 സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ പുതുക്കേണ്ടവര്‍ക്ക്  ഫെബ്രുവരി 2018 വരെയും  നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പുതുക്കേണ്ടവര്‍ക്ക് മാര്‍ച്ച് 2018 വരെയും സാധാരണ നിലയില്‍ പുതുക്കി നല്‍കും. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കും നിയമാനുസൃതമായി വിടുതല്‍/എന്‍ജെഡി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവര്‍ക്കും ഇത്തരത്തില്‍ ഗ്രേസ് പിരീഡ് ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ ഓണ്‍ലൈന്‍ ആയി രജിസ്‌ട്രേഷന്‍/അഡീഷണല്‍ എന്നിവ ചേര്‍ത്ത് അത് വെരിഫൈ ചെയ്യുന്നതിനായി ഓഫീസില്‍ നേരിട്ട് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തിയ തീയതി മുതല്‍ 60 ദിവസം വരെ എന്നുളളത് 2018 ഫെബ്രുവരി 28 വരെ സീനിയോറിറ്റിയോടുകൂടി ചേര്‍ത്ത് നല്‍കുമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍  (പി ആന്റ് ഇ) അറിയിച്ചു.  

(കെ.ഐ.ഒ.പി.ആര്‍-1966/17)

 

date