Skip to main content

പട്ടികവര്‍ഗ്ഗ കോളനികള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

കുളത്തൂപ്പുഴ പഞ്ചായത്തിലെ കടമാന്‍കോട്, കുഴവിയോട് പട്ടികവര്‍ഗ്ഗ കോളനികളില്‍ ജില്ലാ കലക്ടര്‍ അഫ്‌സന പര്‍വീണ്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് കോളനിയിലെ സാംസ്‌കാരിക നിലയവും സാമൂഹിക പഠനമുറിയും നോക്കി കണ്ടു. സാംസ്‌കാരിക നിലയത്തില്‍ കോളനി നിവാസികള്‍ക്ക് പട്ടികവര്‍ഗ വകുപ്പ് മുഖേന നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റിന്റെ ഉദ്ഘാടനവും കരകൗശല ഗ്രൂപ്പുകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ ഉദ്ഘാടനവും കലക്ടര്‍ നിര്‍വഹിച്ചു.  

കടമാന്‍കോട് കോളനിയിലെ മോഡല്‍ പ്രീ സ്‌കൂള്‍, എ എന്‍ എം സെന്റര്‍, ഗവണ്‍മെന്റ് ട്രൈബല്‍ എല്‍ പി സ്‌കൂള്‍, കുഴവിയോട് കോളനിയും കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയും സന്ദര്‍ശിച്ചു. കോളനികളിലെയും പ്രധാന പ്രശ്‌നങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ വിധു മോള്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഹമ്മദ് ഷൈജു, വാര്‍ഡ് മെമ്പര്‍ സന്തോഷ്, ഊരു മൂപ്പ•ാരായ രതീഷ്, അപ്പുക്കുട്ടന്‍ കാണി എന്നിവര്‍ പങ്കെടുത്തു.  

date