Skip to main content

അനധികൃത ബോർഡുകൾ: ജില്ലാതല മോണിറ്ററിംഗ് സമിതി യോഗം ചേർന്നു

 

പാതയോരങ്ങളിൽ അനധികൃത ബോർഡുകൾ, കൊടിതോരണങ്ങൾ, ബാനറുകൾ തുടങ്ങിയവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല മോണിറ്ററിംഗ് സമിതി യോഗം ചേർന്നു.

പൊതുസ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും ബോർഡുകൾ വെക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കും. പരിപാടി കഴിഞ്ഞാൽ 24 മണിക്കുറിനുള്ളിൽ ബന്ധപ്പെട്ടവർ ബോർഡുകളും, ബാനറുകളും നീക്കം ചെയ്യുന്നത് ഉറപ്പ് വരുത്തണം.
പ്രാദേശിക തലത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ വിവിധ മത സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും ഭാരവാഹികൾ, സംഘടന നേതാക്കൾ എന്നിവരുടെ യോഗം അടിയന്തിരമായി വിളിച്ച് കൂട്ടുന്നതിന് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകുന്നതിനും യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റൻറ് ഡയറക്ടർ  രവികുമാർ കെ.വി, ട്രാഫിക് എ സി പി സുനിൽ എം.ഡി, കൺട്രോൾ റൂം ഡി വൈ എസ് എസ് പി കീർത്തി ബാബു,  പൊതുമരാമത്ത് വകുപ്പ് മരാമത്ത് റോഡ് സി ഡി ഇ സജിത്ത് സി.ആർ,  പൊതുമരാമത്ത് റോഡ്സ് എ എക്സ് ഇ നിധിൻ ലക്ഷ്മൺ, പൊതുമരാമത്ത് റോഡ്‌സ് എ ഇ ഇ  ശ്രീജയൻ എൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

date