Skip to main content

വായിച്ച് വളരുക ക്വിസ് മത്സരവും ചിത്രരചനാ മത്സരവും ജൂലൈ എട്ടിന്

വിദ്യാഭ്യാസ വകുപ്പിന്റെയും പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ  നടത്തുന്ന വായിച്ച് വളരുക ക്വിസ് മത്സരവും ചിത്രരചനാ മത്സരവും(കളറിംഗ്) ജൂലൈ എട്ടിന് രാവിലെ 9.30ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ എല്ലാ ഹൈസ്‌കൂള്‍ തലത്തിലും ക്വിസ് മത്സരവും എല്ലാ പ്രൈമറി (എല്‍പി) സ്‌കൂള്‍ തലത്തിലും ചിത്രരചനാ മത്സരവും(കളറിംഗ്) ജൂലൈ എട്ടിനു മുന്‍പായി നടത്തണമെന്ന് പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍ അറിയിച്ചു. ഇതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍  നല്‍കിയ കത്തുമായി ജില്ലാതല മത്സരത്തിനായി അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം.  ഫോണ്‍: 9446443964.

date