Post Category
അംബേദ്കർ കോളനിയിലെ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
കോർപ്പറേഷനിലെ അംബേദ്കർ കോളനിയിലെ സമഗ്ര വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം തെരഞ്ഞെടുത്തതാണ് അംബേദ്കർ കോളനി.
കോളനിയിലെ നാല് റോഡുകൾ, ഡ്രെയിനേജ്, വീട് നന്നാക്കൽ എന്നീ പ്രവർത്തികൾ പദ്ധതി പ്രകാരം നിർവഹിക്കും. ചടങ്ങിൽ വാർഡ് കൗൺസിലർ കെ.സി ശോഭിത അധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ഷാജി കെ.പി പദ്ധതി വിശദീകരണം നടത്തി.
കോർപ്പറേഷൻ പട്ടികജാതി വികസന ഓഫിസർ ബാബുരാജൻ എം.എൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
date
- Log in to post comments