Post Category
ഖാദി റിഡക്ഷന്‍ മേള
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ കീഴിലുള്ള ഇലന്തൂര്‍, പത്തനംതിട്ട, അടൂര്‍ വിപണന ശാലകളില്‍ ജൂലൈ നാലു മുതല്‍ റിഡക്ഷന്‍ മേള നടത്തും. മേളയുടെ ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍ ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തോമസ് നിര്‍വഹിക്കും. പ്രോജക്ട് ഓഫീസര്‍ എം.വി. മനോജ് കുമാര്‍ അധ്യക്ഷത വഹിക്കും.
വിവിധയിനം ഖാദി തുണിത്തരങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്. ദോത്തികള്‍, കാവിമുണ്ടുകള്‍, സില്‍ക്ക് സാരി, കോട്ടണ്‍ സാരി, ബെഡ്ഷീറ്റുകള്‍, ഷര്‍ട്ടിംഗ്സ്, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ തുടങ്ങിയവ വില്‍പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഖാദിയെ സ്നേഹിക്കുന്നവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ എം.വി. മനോജ് കുമാര്‍ അറിയിച്ചു.
date
- Log in to post comments