Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തവുമായി നിരവധി പേര്‍

 

ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 2.18 കോടി രൂപ എത്തി. കഴിഞ്ഞമാസം തുടങ്ങിയ കഷ്ടകാലത്തിനു ഇതുവരെ ജില്ലയില്‍ അറുതിയായിട്ടില്ല. വിവിധ സര്‍ക്കാര്‍ വകപ്പുകള്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും സഹായനിധിയിലേക്കു സഹായങ്ങള്‍ നല്‍കുന്നുണ്ട്. ജൂലൈ 26 മുതലുള്ള കണക്കാണിത്. കോട്ടയം ചാലുകുന്നില്‍ പ്രവര്‍ത്തിക്കുന്ന പാരഗണ്‍ പോളിമര്‍ ഒരു കോടിയും ഇലാസ്ട്രെക്സ് പൊളിമര്‍ 64,70,000 രൂപയും പ്രീ സ്റ്റോണ്‍ ഇന്ത്യ 31,70,000 രൂപയും സഹായനിധിയിലേക്ക് നല്‍കി. സഹകരണ മേഖലയില്‍ നിന്ന് ഉഴവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷവും കടത്തുരുത്തി സര്‍വ്വീസ് സഹകരണ ബാങ്കും മാഞ്ഞൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും ഒരു ലക്ഷം രൂപ വീതവും നല്‍കി. പുതുപ്പള്ളി ബെസ്റ്റ് ബേക്കേഴ്സ് രണ്ടു ലക്ഷവും ജോസ് ഗോള്‍ഡ്, പട്ടിത്താനം ഏബനേസര്‍ സ്‌കൂള്‍ തുടങ്ങിയവര്‍ ഒരു ലക്ഷം രൂപ വീതവും നല്‍കി. ചെറുതും വലുതുമായി നിരവധി സഹായങ്ങള്‍ ഫണ്ടിലെത്തുന്നുണ്ട്. ധനസഹായത്തോടൊപ്പം ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങളും വലിയ തോതില്‍ കളക്ട്രേറ്റില്‍ എത്തുന്നുണ്ട്. ദുരന്തത്തില്‍ കൈ സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന അക്കൗണ്ടുകളില്‍ നിക്ഷേപിക്കുക. അക്കൗണ്ട് നമ്പര്‍- 67319948232, ഐ.എഫ്.എസ്.സി. കോഡ്- ടആകച0070028, എസ്.ബി.ഐ. ടൗണ്‍ ബ്രാഞ്ച്, തിരുവനന്തപുരം. ഡി.ഡി, ചെക്ക് മുഖേന സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ(ഫണ്ട്സ്) വകുപ്പ്, ഗവ. സെക്രട്ടറിയേറ്റ് തിരുവനന്തപുരം-1. സംഭാവന നല്‍കുന്നവര്‍ പേര്, വിലാസം, പിന്‍, ഫോണ്‍ തുടങ്ങിയവയും നല്‍കണം.

date