Post Category
തുമ്പമണ്ണില്‍ ആയുഷ് യോഗാ ക്ലബ്
യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ- ഹോമിയോ ആശുപത്രികളുടെ നേതൃത്വത്തില്‍ വാര്‍ഡ് ഏഴ് കേന്ദ്രമാക്കി ആയുഷ് യോഗാ ക്ലബ് ആരംഭിച്ചു.
യോഗാ ക്ലബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ നിര്‍വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീനാ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഗീതാ റാവു, തോമസ് ടി വര്‍ഗീസ്, പി.കെ. സോമന്‍, ജോണ്‍ കോശി, ബിജി ജോണ്‍, ജയശ്രീ, യോഗ കോ-ഓര്‍ഡിനേറ്റര്‍-എസ്. ജ്യോതി ലക്ഷമി, ഡോ.ജി.എല്‍. മഞ്ജു (ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍), ഡോ ആന്‍സി ജോര്‍ജ്(ഹോമിയോ മെഡിക്കല്‍ ഓഫീസര്‍) എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments