സംരംഭകത്വ വര്‍ക്‌ഷോപ്പ്
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വര്‍ക്‌ഷോപ്പ് ജൂലൈ 19 മുതല്‍ 21 വരെ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു.
സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കയറ്റുമതി ഇറക്കുമതി മേഖലയിലെ അവസരങ്ങളെകുറിച്ചുളള വര്‍ക്ഷോപ്പില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, വിവിധ ഇന്‍ഡസ്ട്രി എക്സ്പെര്‍ട്സ് തുടങ്ങിയവര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും. വര്‍ക്ഷോപ്പില്‍ ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക് , ക്രഡിറ്റ് റിസ്‌ക് മാനേജ്മെന്റ് ,എക്സ്പോര്‍ട്ട് ഫിനാന്‍സ് ആന്റ് റിസ്‌ക് മാനേജ്മെന്റ് ,അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്‌സും,എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. 2950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ ,സര്‍ട്ടിഫിക്കേഷന്‍ ,ഭക്ഷണം,താമസം ഉള്‍പ്പടെ). താല്‍പര്യമുള്ളവര്‍ കീഡി ന്റെ വെബ്സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി ജൂലൈ 11 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 0484 2532890/2550322/9605542061.
- Log in to post comments